ഇന്ത്യ ഡേ 2016; ആലോചന യോഗം ഫെബ്രുവരി 13ന
Monday, February 8, 2016 10:07 AM IST
ഡബ്ളിനില്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെ ഫെഡറേഷന്‍ (ഫിക്കി) നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ 'ഇന്ത്യ ഡേ 2016' സംഘടിപ്പിക്കുന്നതിനു മുന്നോടിയായി ആലോചനായോഗം ചേരുന്നു.

ഫെബ്രുവരി 13നു (ശനി) ഉച്ചകഴിഞ്ഞ് യുറേഷ്യ ഹാളിലാണു യോഗം.

അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യക്കാരേയും ഇന്ത്യന്‍ വംശജരെയും പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍