മെല്‍ബണ്‍ : മെല്‍ബണിലെ മലയാളി ക്രിക്കറ്റ് ക്ളബുകളുടെ കൂട്ടായ്മ ആയ കേരള പ്രീമിയര്‍ ലീഗ് (സുഹ) രണ്ടാം സീസണില്‍ ജോണി വാക്കേഴ്സ് ജേതാക്കളായി. ഫൈനലില്‍ ടിഎസ് ഇലവന് സ്പോര്‍ട്സ് ക്ളബിനെയാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റു ചെയ്ത ജോണി വാക്കേഴ്സ് 20 ഓവറില്‍ 117 റണ്‍സ് എടുത്തു. 34 റണ്‍സ് എടുത്ത അനില്‍ തോമസ് ആണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ടിഎസ് ഇലവന് 18 ഓവറില്‍ 99 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ജോണി വാക്കേഴ്സ് ക്ളബിലെ കമാല്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കി മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിനുടമയായി.
മെല്‍ബണിലെ മലയാളി ക്രിക്കറ്റ് ക്ളബുകളായ ജോണി വാക്കേഴ്സ്, ടിഎസ് ഇലവന്, ഉദയ സ്പോര്‍ട്സ് ക്ളബ്, ളാരര ഫ്രാങ്ക്സ്റണ്‍, മെല്‍ബണ്‍ പാന്തേഴ്സ് വെസ്റേണ്‍ ടൈഗേഴ്സ്, സൂര്യ എ, സൂര്യ ബി, മെല്‍ബണ്‍ ബ്രദേഴ്സ്, ടീം ഹണ്ടിംഗ്ഡെയില്‍, മാര സ്ട്രൈക്കേഴ്സ്, ഡാന്‍ഡിനോംഗ് റോയല്‍സ്, ഡാന്‍ഡിനോംഗ് റേയഞ്ചേഴ്സ്, സ്ട്രൈക്കേഴ്സ് ഇലവന് എന്നീ ടീമുകളാണ് രണ്ടാം സീസണില്‍ പങ്കെടുത്തത്.
പ്ളാനെറ്റ് ഇന്‍ഷ്വറന്‍സ്, വികെയര്‍ ഡെന്റല്‍സ്, ഇവന്റ് സ്റാര്‍ കേറ്ററിംഗ്സ്, ഡോക്ടര്‍ രാജേശ്വരി നായര്‍, ആന്മലെക്സ്, ഇ 4 ഇവന്റ്സ്, കെപിജി, ഏഷ്യ ട്രാവല്‍സ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ സ്പോണ്സര്മാരായിരുന്നു. പെറ്റല്‍സ് സ്റുഡിയോ മീഡിയ പാര്‍ട്ട്ണറും മൈന്‍ഡ് മാക്സ് സോഫ്റ്റ്വെയര് പാര്‍ട്ട്ണറും ആയിരുന്നു.
വിവരങ്ങള്‍ക്ക്: ംംം.സുഹമൌൃമഹശമ.രീാ.മൌ എന്ന പോര്‍ട്ടലും ംംം.ളമരലയീീസ.രീാ/സുഹമൌൃമഹശമ എന്ന ഫേസ്ബുക്ക് പേജും സന്ദര്‍ശിക്കുക.