ജില്ലാ ലീഗ് ക്രിക്കറ്റ്: കാസര്‍ഗോഡ് മണ്ഡലം കെഎംസിസി ജേഴ്സി പ്രകാശനം ചെയ്തു
Sunday, February 7, 2016 8:54 AM IST
ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കായിക വിഭാഗമായ സ്പോര്‍ട്സ് വിംഗ് ഫെബ്രുവരി 19, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുക്കുന്ന കാസര്‍ഗോഡ് മണ്ഡലം കെഎംസിസി ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി നിര്‍വഹിച്ചു.

ആദം കുഞ്ഞി തളങ്കര (ടീം മാനേജര്‍), അന്‍വര്‍ കടവത്ത് (ടീം ക്യാപ്റ്റന്‍) നൌഫല്‍ മല്ലം (വൈസ് ക്യാപ്റ്റന്‍), നിഷാദ് ചെര്‍ക്കള (ടീം കോച്ച്) എന്നിവരെ തെരഞ്ഞെടുത്തു. കര്‍ഷക ലീഗ് കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ബീരാന്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ചടങ്ങിള്‍ പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം യോഗം ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചെര്‍ക്കള, ആദം കുഞ്ഞി തളങ്കര, മുഹമ്മദ് കുഞ്ഞി കടവത്ത്, നൌഫല്‍ മല്ലം, അലി ചേരൂര്‍, യുസുഫ് മാര്‍പ്പനടുക്ക എന്നിവര്‍ സംസാരിച്ചു.