ശശികുമാറിനു കൈത്താങ്ങായി ചിരാത് ലൈറ്റ് ഓഫ് ചാരിറ്റി
Sunday, February 7, 2016 8:53 AM IST
പത്തനംതിട്ട: വെണ്ണിക്കുളം സ്വദേശി ശശികുമാറിനും കുടുംബത്തിനും കൈത്താങ്ങായി കുവൈത്തിലെ ചിരാത് ലൈറ്റ് ഓഫ് ചാരിറ്റി കൂട്ടായ്മ. നാട്ടുകാര്‍ പിരിവെടുത്തു നിര്‍മിച്ച വീടിനു ജനലുകളും വാതിലുകളും ഇല്ലാതെ ബുദ്ധി മാന്ദ്യം ഉള്ള മകനുമായി കയറി കിടക്കേണ്ട അവസ്ഥ അറിഞ്ഞ ചിരാതിലെ പ്രവര്‍ത്തകര്‍ സ്വരൂപിച്ച 25000 രൂപ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ശശികുമാറിനു കൈമാറി.

ചടങ്ങില്‍ രാജു ഏബ്രഹാം, ടി.എ. മാത്യു , ആനിയമ്മ മാത്യു എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍