പെര്‍ത്തില്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റിവല്‍ മാര്‍ച്ച് അഞ്ചിന്
Sunday, February 7, 2016 8:49 AM IST
പെര്‍ത്ത്: കുട്ടികളുടെ ആശുപത്രിയായ പ്രിന്‍സസ് മാര്‍ഗരറ്റ് ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കുവാനായി മലയാളി കള്‍ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റിവല്‍ മാര്‍ച്ച് അഞ്ചിന് പെര്‍ത്തില്‍ നടക്കുമെന്നു ഭാരവാഹികളായ സൂരജ് ടോമും ആദര്‍ശ് കാര്‍ത്തികേയനും അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍നിന്നു പെര്‍ത്തിലേക്കു കുടിയേറിയവരുടെ തനതു നൃത്ത ശില്പങ്ങള്‍ ഒരുമിച്ചു ഒരു വേദിയില്‍ അണിനിരത്തുന്ന വ്യത്യസ്തതയാര്‍ന്ന പരിപാടിയില്‍നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ആശുപത്രിയുടെ ചാരിറ്റിക്കായി സംഭാവന ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന ഡാന്‍സ് ഫെസ്റിവലില്‍ ചൈനീസ്, റഷ്യന്‍, സെര്‍ബിയന്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, അബോര്‍ജിനല്‍, നേപ്പാളീസ്, മെക്സിക്കന്‍, ഇറ്റാലിയന്‍, ശ്രീലങ്കന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ നൃത്തങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്തങ്ങളും ഹോളിവുഡ് ബോളിവുഡ് നൃത്തങ്ങളും അരങ്ങേറും.

നാലു പേര്‍ക്കായി 30 ഡോളറിന്റെ ഫാമിലി പാസും 10 ഡോളറിന്റെ വ്യക്തിഗത പാസുകളുമാണ് പ്രവേശനത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രവേശന പാസുകള്‍ വാങ്ങുവാനാഗ്രിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു പ്രോഗ്രാം ഡയറക്ടര്‍മാരായ സോളമന്‍ ജേക്കബ്, ടിജു ജോര്‍ജ് സഖറിയ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോബിന്‍ ചാക്കോ 0432157222, ജയസങ്കര്‍ 0406710122, രാജു 0431740022, സണ്ണി 0402311539, കെ.പി. ഷിബു 0412225674, അനില്‍കുമാര്‍ 0402313432, രാജീവ് ചന്ദ്രന്‍ 0424432420, സുധീഷ് നായര്‍ 0400610460.