നഴ്സിംഗ് റിക്രൂട്ട്മെന്റ്; പ്രതിസന്ധി പരിഹരിക്കും: കെ.സി. വേണുഗോപാല്‍ എംപി
Sunday, February 7, 2016 8:47 AM IST
റിയാദ്: ഇന്ത്യയില്‍നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും സുതാര്യമായ രീതിയില്‍ കുറച്ചു കൂടെ ലളിതമായി നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയമവ്യവസ്ഥ ലഘൂകരിക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും റിയാദിലെ സഫാമക്കാ പോളിക്ളിനിക്ക് സന്ദര്‍ശിച്ച മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.

ഈ മേഖലയില്‍ തൊഴില്‍ ദാദാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സഫാമക്ക ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാജി അരിപ്ര വിശദീകരിച്ചു. ഇതില്‍ സാധ്യമായ എല്ലാ പരിഹാരവും കാണാന്‍ ശ്രമിക്കുമെന്ന് എംപി ഉറപ്പു നല്‍കി.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സെബാസ്റ്യന്‍, ഫൈസല്‍ മുബാറക്, ഖാലിദ് അല്‍ ഉനൈസി, യഹിയ ചെമ്മണിയോട്, എ.കെ. ജാബിര്‍, ഡോ. തമ്പാന്‍, ഡോ. ഫൈസി, ഡോ. ദീപു, ഡോ. തോമസ്, ഡോ. മുഹമ്മദ് ലബ്ബ, കുഞ്ഞി കാസര്‍കോട്, മൊയ്തീന്‍ കാസര്‍ഗോഡ് കുഞ്ഞുമണി, മുഹമ്മദലി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ ചേര്‍ന്നു കെ.സി. വേണുഗോപാലിനെ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍