ബേപ്പൂര്‍ മണ്ഡലം കെഎംസിസി മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം
Sunday, February 7, 2016 8:47 AM IST
റിയാദ്: കെഎംസിസി മെംബര്‍ഷിപ്പ് കാമ്പയിന്റെ ബേപ്പൂര്‍ മണ്ഡലം തല ഉദ്ഘാടനം റിയാദില്‍ മൊയ്തീന്‍ പെന്മമുഖത്തിന് അംഗത്വ ഫോറം നല്‍കി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഫറോക്ക് നിര്‍വഹിച്ചു.

ചടങ്ങില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ, അക്ബര്‍ വേങ്ങാട്ട്, ഹംസക്കോയ പെന്മമുഖം, ഹനീഫ നീലാട്ടിയില്‍, ഷറഫുദ്ദീന്‍ മണ്ണൂര്‍, മനാഫ് മണ്ണൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍