ചിരാത് ലൈറ്റ് ഓഫ് ചാരിറ്റി രണ്ടാം വാര്‍ഷികം ഫെബ്രുവരി 19-ന്
Saturday, February 6, 2016 5:38 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളി കൂട്ടായ്മയായ ചിരാത് ലൈറ്റ് ഓഫ് ചാരിറ്റിയുടെ രണ്ടാം വാര്‍ഷികം ഫെബ്രുവരി 19 നു യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്നു. കുവൈത്തിലെയും നാട്ടിലെയും പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിരാത് ഗ്രൂപ്പ് ഇതുവരെ പത്തു ലക്ഷത്തോളം രൂപയുടെ ചാരിറ്റി നാട്ടിലും കുവൈത്തിലുമായി ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രോഗ്രാം ചെയര്‍പേഴ്സണായി അനു മാത്യുവിനെയും ജനറല്‍ കണ്‍വീനറായി ദിനേശ് കണിയാട്ടിലിനെയും ജോയിന്റ് കണ്‍വീനേഴ്സ് ആയി റഫീഖ് , ജാനകി എന്നിവരെയും തെരഞ്ഞെടുത്തു.

രഞ്ജിത് നായര്‍ , ഹിഷാബ് (പ്രോഗ്രാം കണ്‍വീനേഴ്സ്), ജയചന്ദ്രന്‍ (പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍), ഷിജോ തോമസ് (റിസപ്ഷന്‍), സജി സാമുവേല്‍ , കല സന്തോഷ് (അറേഞ്ച്മെന്റ്) വിനു ,നിയാസ്
(കള്‍ച്ചറല്‍ )അഭിലാഷ് , ജെയ്സണ്‍(വളണ്ടിയര്‍)വിനീഷ് (സീറ്റിങ്ങ്) പ്രസാദ് ,ദേവാനന്ദ് മനോജ്, (ട്രാന്‍സ്പോര്‍ട്ടേഷന്‍) അന്‍വര്‍, രാകേഷ് (ഫുഡ് ) ലത്തീഫ് (ഫുഡ് ജോയിന്റ് കണ്‍വീനര്‍ )
ഇക്ബാല്‍ മുറ്റിചൂര്‍, ജിജി (മീഡിയ) എന്നിവരെ പ്രോഗ്രാമിന്റെ വിവിധ വകുപ്പുകളുടെ ചുമതലകളിലേക്കായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍