ദുബായി: മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന ടി.എന്‍ ഗോപകുമാര്‍ ചലച്ചിത്ര നടി കല്പന എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് അനുസ്മരണായോഗം നടത്തി. ദുബായില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് ഷനൂജ് കൈമലശേരി അധ്യക്ഷത വഹിച്ചു.
മാധ്യമ രംഗത്തും സിനിമാ കലാ രംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആല്‍ബര്‍ട്ട് അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ഒ.എസ്.എ. റഷീദ്, ഷിഹാസ് ലത്തീഫ്, ആസിഫ്, ഷാനിദ്, സനഫ്, നൈമു, ഷബീക്, അമീന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.അജോഷ് സ്വഗതവും റജീബ്; ഷമീം എന്നവര്‍ നന്ദിയും രേഖപെടുത്തി. ഇതിനോടൊപ്പം നടന്ന മമ്മൂട്ടി ഫാന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റായി ഷനൂജ് കൈമലശേരിയേയും സെക്രട്ടറിയായി ഗുലാന് സിദ്ദുമോനേയും തിരഞ്ഞെടുത്തു. ട്രെഷറര്‍ ആയി റജീബ് തുടരാനും തീരുമാനമായി.
വൈസ് പ്രസിഡന്റുമാര്‍: അജോഷ് ഷമിം, ജോയിന്‍ സെക്രട്ടറിമാര്‍ : മുഹ്സിന് തിരൂര്‍ പത്മരാജ്. എക്സിക്യൂട്ടീവ് മെംബേര്‍സ്സ് : ലത്തീഫ്, ആസിഫ്, ഷാനിദ്, സനഫ്, നൈമു, ഷബീക്, അമീന്.
റിപ്പോര്‍ട്ട്: ഒ.എസ്.എ റഷീദ്