സിസ്റര്‍ ലിയൊ പുത്തൂരിന്റെ സംസ്കാരം നടത്തി
Friday, February 5, 2016 7:57 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ സഹോദരിയും പ്രസന്റേഷന്‍ സന്യസ്ത സഭാംഗവുമായ സിസ്റര്‍ ലിയൊ പുത്തൂരി (80) ന്റെ സംസ്കാരം നടത്തി.

കോയമ്പത്തൂരിലെ പോടന്നൂര്‍ കോണ്‍വന്റ് ചാപ്പലില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് മാര്‍ ബോസ്കോ പുത്തൂര്‍ നേതൃത്വം നല്കി.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പരേതയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍