ഞായറാഴ്ച സാഹിത്യസല്ലാപത്തില്‍ 'പ്രഫ. എം.ടി. ആന്റണി' അനുസ്മരണം
Friday, February 5, 2016 7:38 AM IST
ഡാളസ്: ഫെബ്രുവരി ഏഴാം തീയതി (ഞായറാഴ്ച) സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയൊമ്പതാമതു അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപം 'പ്രഫ. എം.ടി. ആന്റണി അനുസ്മരണം' ആയിട്ടായിരിക്കും നടത്തുക. ആദ്യകാല അമേരിക്കന്‍ മലയാളിയും ന്യൂയോര്‍ക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായസംരംഭകനും സാഹിത്യ സാമൂഹിക സാംസ്കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു ഈയിടെ അന്തരിച്ച പ്രഫ. എം.ടി. ആന്റണി.

പ്രഫ. എം.ടി. ആന്റണിയുടെ ജീവിതത്തിലേക്കു എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരിക്കും ഈ അനുസ്മരണം നടത്തുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന മനോഹര്‍ തോമസും രാജു തോമസും ചേര്‍ന്നാണു അനുസ്മരണ ചര്‍ച്ചകള്‍ നയിക്കുക. പ്രഫ. എം ടി. ആന്റണിയുമായി അടുത്തു പരിചയമുള്ള പ്രമുഖ വ്യക്തികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.

ഈ അനുസ്മരണയോഗത്തില്‍ പങ്കെടുക്കുവാനും ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2016 ജനുവരി മൂന്നാം തീയതി സംഘടിപ്പിച്ച തൊണ്ണൂറ്റിയെട്ടാമതു അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പുതുവത്സരത്തിലേക്ക്' എന്നതായിരുന്നു സല്ലാപ വിഷയം. പ്രഫ. എം.ടി. ആന്റണി (അവസാനത്തെ പൊതുപരിപാടി), ഡോ. മര്‍സലിന്‍ ജെ. മോറിസ്, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, നീലകണ്ഠന്‍ നമ്പൂതിരി, മനോഹര്‍ തോമസ്, രാജു തോമസ്, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ. ജയിസ് ജേക്കബ്, സജി കരിമ്പന്നൂര്‍, മാത്തുക്കുട്ടി ഈശോ, യു.എ. നസീര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി.പി. ചെറിയാന്‍, മൈക്ക് മത്തായി, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) ടെലിഫോണില്‍നിന്നു താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേക്കു വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269. ഖീശി ൌ ീി എമരലയീീസ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/142270399269590/

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍