സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു പ്രവാസി വിദ്യാവികാസ് സ്കോളര്‍ഷിപ്പ്
Friday, February 5, 2016 7:38 AM IST
ഷിക്കാഗോ: സമര്‍ഥരായ പ്ളസ് ടു വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത പഠനത്തിനു അമേരിക്കയിലെ പ്രമുഖ പ്രവാസി ഭാരതീയ സംഘടനകള്‍ സംയുക്തമായി പ്രവാസി വിദ്യാവികാസ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു.

ചഅഅകകജ (നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഐ.ടി. പ്രഫഷണല്‍സ്) പ്രമുഖ അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാന, എകെകെഎ തുടങ്ങി അമേരിക്കയിലെ അമ്പതോളം പ്രവാസി ഭാരതീയ സംഘടനകള്‍ ആദ്യമായാണ് സംയുക്ത സ്കോളര്‍ഷിപ്പ് പദ്ധതികളില്‍ പങ്കാളികളാവുന്നത്.

മെഡിക്കല്‍ -എന്‍ജിനിയറിംഗ് -മാനേജ്മെന്റ് പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി അഭിരുചി പരീക്ഷകളിലൂടെ തിരഞ്ഞെടുക്കുന്ന കേരളത്തിലെ 200 വിദ്യാര്‍ത്ഥികള്‍ക്കാണു സ്കോളര്‍ഷിപ്പ് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ വിവിധ അമേരിക്കന്‍ സംഘടനകള്‍ സ്വന്തം നിലക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിവന്നിരുന്നത്. എന്നാല്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവാസി സംഘടനകള്‍ സംയുക്തമായി നിരവധി പദ്ധതികള്‍ പരസ്പര സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി വിദ്യാവികാസ് സ്കാളര്‍ഷിപ്പ് പദ്ധതിയും വിദ്യാലയങ്ങളുടെ അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്കൂള്‍ ദത്തെടുക്കല്‍ പദ്ധതി, സ്കൂള്‍ ലൈബ്രറികളുടെ വിപുലീകരണം, ശൌചാലയ നിര്‍മാണവും പരിപാലനവും, ഓരോ സക്ൂളിലും ഓരോ ഔഷധ പാര്‍ക്ക് പദ്ധതി, അമേരിക്കയിലെ വിവിധ ഐറ്റി സ്ഥാപനങ്ങളുമായി സഹകരിച്ച് സ്റുഡന്റസ് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കല്‍ തുടങ്ങി നമ്മുടെ വിദ്യാഭ്യാസ നില വാരം ലോകോത്തരമാക്കുന്ന വിധത്തില്‍ നിരവധി പദ്ധതികള്‍ പ്രവാസി വിദ്യാവികാസ്് സ്കാളര്‍ഷിപ്പ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നതിനു സംയുക്ത സംഘടനകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സംയുക്ത സംഘടനാ ഭാരവാഹികളായ ഷോജി മാത്യു, പ്രസിഡന്റ്, ചഅഅകകജ, സണ്ണി വള്ളിക്കുളം - ഫോമ, ഷിക്കാഗോ, പോള്‍ കറുകപ്പള്ളി, ഫൊക്കാന, പയസ് തോട്ടുകണ്ടത്തില്‍, ഐഎംഎ, പോള്‍ പറമ്പി ഷിക്കാഗോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്കോളര്‍ഷിപ്പിനു താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കു നേരിട്ടും, ഓണ്‍ലൈനായും രജിസ്റര്‍ ചെയ്യാവുന്നതാണ്. പ്രവാസി പങ്കാളിത്തത്തോടെ സ്കൂളുകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു കൊച്ചിയിലെ ചാപ്റ്റര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ചഅഅകകജ കിറശമ ഇവമുലൃേ: ഉീീൃ ചീ. 33/148, ഉ1, 1 എഹീീൃ, ഇവീീൃമുമൃമായശഹ ആൌശഹറശിഴ, അഹശിരവ്ൌമറൌ ഖി. ഋറമുുമഹഹ്യ ജ.ഛ, ഗീരവശ 682024. ജവ: +91 9847186361.

എീൃ ഞലഴശൃമശീിേ ഹശിസ: ംംം.ിമമശശു.ീൃഴ/ു്്

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം