കോഴിക്കോട് ജില്ലാ കെഎംസിസി മെംബര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു
Thursday, February 4, 2016 10:15 AM IST
റിയാദ്: സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ച മെംബര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പദ്ധതികള്‍ ആവിഷ്കരിച്ചു. 

മണ്ഡലം തലത്തില്‍ വിപുലമായ കണ്‍വന്‍ഷനുകള്‍ വിളിച്ചു കൂട്ടുവാനും ജില്ലാതല പ്രതിനിധി സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. നാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. മെംബര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം നാസര്‍ അണ്േടാണക്ക് അംഗത്വം നല്‍കി നാസര്‍ നിര്‍വഹിച്ചു. എസ്.വി. അര്‍ഷുല്‍ അഹമ്മദ്, എം. മൊയ്തീന്‍ കോയ, അഹമ്മദ് കുട്ടി, അബൂബക്കര്‍ പയ്യാനക്കല്‍, താന്നിക്കല്‍ മുഹമ്മദ് മാസ്റര്‍, അക്ബര്‍ വേങ്ങാട്ട്, റാഷിദ് ദയ, ശരീഫ് പാലത്ത്, കെ.കെ.ഖാദര്‍ എളേറ്റില്‍, അഷ് റഫ് കന്ദമംഗലം, ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരി, ട്രഷറര്‍ അബ്ദുള്ള കോട്ടാമ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍