അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫെബ്രുവരി ആറിന്
Thursday, February 4, 2016 7:48 AM IST
ഡബ്ളിന്‍: ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 26നു (വെള്ളി) നടക്കുമെന്ന് പ്രധാനമന്ത്രി എല്‍സ കെന്നി അറിയിച്ചു.

രാജ്യത്തെ 40 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി 157 സീറ്റുകളിലേയ്ക്കാണ് മത്സരം. ഭരണകക്ഷിയായ ഫിനഗേല്‍, ലേബര്‍ പാര്‍ട്ടി എന്നിവര്‍ സഖ്യകക്ഷികളാണെങ്കിലും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരം. പ്രധാന പ്രതിപക്ഷ കക്ഷിയായ ഫിനഫോള്‍, ഷിന്‍ ഫെയിന്‍ എന്നിവരും എല്ലാ സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ടുപോയ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണു ഫീനഫോള്‍. അയ്യായിരത്തോളം മലയാളികളും ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്