കെ.സി. വേണുഗോപാല്‍ റിയാദില്‍
Thursday, February 4, 2016 7:44 AM IST
റിയാദ്: മുന്‍ കേന്ദ്രമന്ത്രിയും ആലപ്പുഴയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ കെ.സി. വേണുഗോപാല്‍ വ്യാഴാഴ്ച റിയാദിലെത്തുന്നു. ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ഈസ്റ് വെനീസ് അസോസിയേഷന്റെ (ഇവ) ക്ഷണപ്രകാരമാണ് അദ്ദേഹം റിയാദിലെത്തുന്നത്.

വൈകുന്നേരം അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇവയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്ന വേണുഗോപാല്‍ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി 'ചാറ്റ് വിത് എംപി' പരിപാടിയും ഇതോടൊപ്പം നടക്കുമെന്നും പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനും സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകമെന്നും സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ ആലപ്പുഴ ജില്ലക്കാരനായ യുവ സംഗീതജ്ഞനും ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബിനെ ആദരിക്കുമെന്ന് പ്രസിഡന്റ് സൈഫുദ്ദീന്‍ വിളക്കേഴവും ജന. സെക്രട്ടറി ജലീല്‍ പള്ളാത്തുരുത്തിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍