ഷാര്‍ജയില്‍ ഗള്‍ഫ് ക്നാനായ സംഗമം ഫെബ്രുവരി അഞ്ചിന്
Thursday, February 4, 2016 7:43 AM IST
ഷാര്‍ജ: സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള ക്നാനായ സംഗമം മാര്‍ ക്ളീമിസ് നഗറില്‍ ഫെബ്രുവരി അഞ്ചിനു (വെള്ളി) നടക്കും.

രാവിലെ എട്ടിനു ഫാ. ബിനു മാത്യു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പുതുതായി നിര്‍മിച്ച കുദ്കുദിശിന്റെ ആശീര്‍വാദം ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് നിര്‍വഹിക്കും. ഫാ. രജീഷ് മധുരംകോട്ട് പതാക ഉയര്‍ത്തും. തുടര്‍ന്നു വിവിധ കലാകരിപാടികള്‍ അരങ്ങേറും.

ഉച്ചയ്ക്കു നടക്കുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജേക്കബ് കല്ലുകളം അധ്യക്ഷത വഹിക്കും. കൂര്യാക്കോസ് മോര്‍ സേവേറിയോസ് അനുഗ്രഹപ്രഭാഷണവും രജതബൂജിലി ഉദ്ഘാടനവും നിര്‍വഹിക്കും. എല്‍ദോസ് മാത്യു പുന്നൂസ് സുവനീര്‍ പ്രകാശനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം, കമാന്‍ഡര്‍ ടി.ഒ. ഏലിയാസ്, ട്രസ്റി ഡോ. പ്രഫ. ഏബ്രഹാം പുന്നൂസ്, ഫാ. സി.സി. ഏലിയാസ് കട്ടയില്‍, ആലിച്ചന്‍ ആറൊന്നില്‍, ഡോ. റീബു കെ. ജോസഫ്, തോമസ് ജോണ്‍കുളങ്ങര, ഫാ. ബിനോജ്, ലഞ്ചു ജോസഫ്, ടിജി ഏബ്രഹാം പുരയ്ക്കല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറും.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്