യാഹൂ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
Thursday, February 4, 2016 7:43 AM IST
ബെര്‍ലിന്‍: ജീവനക്കാരുടെ എണ്ണം പതിനഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാന്‍ യാഹൂ തീരുമാനിച്ചു. സ്ഥാപനത്തെ ലാഭത്തിലേക്കു തിരിച്ചെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമാണു നടപടി.

ഈ വര്‍ഷം അവസാനത്തോടെ കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം ഒമ്പതിനായിരത്തോളമായി പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 4.3 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.

ഭാവി ശോഭനമാക്കുന്നതിനും മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്കും പരസ്യ ദാതാക്കള്‍ക്കും പങ്കാളികള്‍ക്കും കമ്പനിയോട് ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് ചീഫ് എക്സിക്യൂട്ടിവ് മാരിസ മേയര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍