സിയസ്കോ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി അഞ്ചിന്
Thursday, February 4, 2016 7:40 AM IST
കുവൈത്ത്: സിയസ്കോ കപ്പ് 2016 ടീം സിയസ്കൊ കെഫാക്കുമായി സഹകരിച്ച് താരിഫ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ക്വാളിറ്റി നെറ്റ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സിയസ്കോ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഫെബ്രുവരി അഞ്ചിനു(വെള്ളി) കുവൈറ്റ് പ്രവാസി ഫുട്ബോള്‍ പ്രേമികള്‍ക്കായി കോഴിക്കോടന്‍ മണ്ണില്‍ വേരൂന്നിയ ടീം സിയസ്കോ ഒരുക്കുന്ന മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിനു മിശ്രിഫിലെ പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ കുവൈറ്റിലെ പ്രശസ്തരായ 18 ടീമുകള്‍ തയാറായി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടു വരെ മിശ്രിഫിലെ പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തിലേക്ക് എല്ലാ ഫുട്ബോള്‍ പ്രേമികളെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 97213784, 99374688.

റിപ്പോര്‍ട്ട്: സിദ്ദിഖ് വലിയകത്ത്