ഡെന്‍മാര്‍ക്ക് അതിര്‍ത്തി നിയന്ത്രണം നീട്ടി
Thursday, February 4, 2016 7:38 AM IST
കോപ്പന്‍ഹേഗന്‍: താത്കാലികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന അതിര്‍ത്തി നിയന്ത്രണം ഇരുപതു ദിവസത്തേക്കു കൂടി നീട്ടിയതായി ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി 23 വരെയെങ്കിലും നിയന്ത്രണം തുടരുമെന്ന് ഇതോടെ ഉറപ്പായി.

ജനുവരി നാലിനാണ് ഡാനിഷ് സര്‍ക്കാര്‍ ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഡെന്‍മാര്‍ക്കില്‍നിന്നു വരുന്നവരുടെ ഐഡി പരിശോധന നടത്താന്‍ സ്വീഡന്‍ തീരുമാനെടുത്ത സഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു നടപടി.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി നിയന്ത്രണം തുടരാതെ നിര്‍വാഹമില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍