വേഡ് ടു വേള്‍ഡ് ടെലിവിഷന്‍ യുഎസ്എ ബിഷപ് മോര്‍ സില്‍വാനൊസ് ഉദ്ഘാടനം ചെയ്തു
Thursday, February 4, 2016 7:37 AM IST
ന്യൂയോര്‍ക്ക്: റ്റാപ്പന്‍ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ അന്താരാഷ്ട്ര ത്രിദിന ഉപവാസപ്രാര്‍ഥനാ മധ്യേ ജനൂവരി 30-നു ക്രമീകരിച്ച പ്രത്യേക സമ്മേളനത്തില്‍വച്ചു കാനഡ, യൂറോപ്പ്, അമേരിക്ക ക്നാനായ സുറിയാനി സഭാ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ് ആയൂബ് മോര്‍ സില്‍വാനൊസ് വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ യുഎസ്എ ഉദ്ഘാടനം ചെയ്തു.

പ്രവാസി ചാനല്‍ ചെയര്‍മാനൂം യുണൈറ്റഡ് മീഡിയ മാനേജിംഗ്് ഡയറക്ടറുമായ വര്‍ക്കി എബ്രാഹം, ഇന്ത്യ പ്രസ്ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റൂം ഏഷ്യാനെറ്റ് യൂഎസ്എയുടെ പ്രതിനിധിയൂമായ ഡോ. കൃഷ്ണ കിഷോര്‍, റോക്ക്ലാന്‍ഡ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍, വേഡ് റ്റു വേള്‍ഡ് ടെലിവിഷന്‍ ജനറല്‍ മാനേജര്‍ പ്രമോദ് വിരൂപ്പേല്‍, ഐഡിസിഎഫ്ഐ കാനഡ യൂണിറ്റ് പ്രസിഡന്റ് ജോസ് ജോസഫ്, ഐഡിസിഎഫ് ഓഫ് യുഎസ്എ വൈസ് പ്രസിഡന്റ് ബ്രദര്‍ ജോസഫ് കുളങ്ങര, കൂര്യന്‍ ചാലുപറമ്പില്‍, ജയിംസ് ജസ്റിന്‍ തൂടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചൂ. അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ടി.എന്‍. ഗോപകൂമാറിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വേഡ് ടൂ വേള്‍ഡ് ടെലിവിഷന്‍ ചെയര്‍മാന്‍ ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസ് ചെയ്ത പ്രസംഗത്തില്‍ മൂലാധിഷ്ഠിത പരിപാടികള്‍ക്ക് ഊന്നല്‍ കൊടൂത്തൂകൊണ്ട് അശരണര്‍ക്കൂം ആലംബഹീനര്‍ക്കൂം അഗതികള്‍ക്കും ആവോളം സഹായം എത്തിക്കാന്‍ വേഡ് ടു വേള്‍ഡ് ടെലിവിഷന്‍ പരിശ്രമിക്കൂമെന്നു പ്രസ്താവിച്ചൂ.

യൂണൈറ്റഡ് മീഡിയയുടെ പ്ളാറ്റ്ഫോമിലൂടെ വേഡ് ടു വേള്‍ഡ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന ചടങ്ങ് മീഡിയ ഡയറക്ടര്‍ സുനില്‍ ട്രൈസ്റാര്‍ പ്രഥമ ബോക്സ് ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. മാത്യൂസ് വര്‍ഗീസ് ജൂനിയര്‍ സ്വാഗതവൂം അനില്‍ ആന്റണി കൃതജ്ഞതയൂം രേഖപ്പെടുത്തി. സെന്റ് ജോര്‍ജ് ആര്‍ട്സ് സ്കൂള്‍ നയിച്ച ഏഞ്ചല്‍ ഡാന്‍സും സുധീപ് കോശിയൂടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സംഗീതനിശയും ഉദ്ഘാടന ചടങ്ങിനെ പ്രശോഭിതമാക്കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം