നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിക്കു പുതുനേത്യത്വം
Thursday, February 4, 2016 7:36 AM IST
ഡെലവേയര്‍: നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ (എന്‍എസ്ഡി) 2016ലെ കമ്മിറ്റി ജനുവരിയില്‍ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങില്‍ 2015 ലെ പ്രവര്‍ത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും മുന്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ ബിനു നായര്‍ എന്നിവര്‍ അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന പ്രൌഢഗംഭീരമായ വോട്ടെടുപ്പില്‍ സുജാ പിള്ളയെ പ്രസിഡന്റായും, വിശ്വനാഥന്‍ പിള്ള (സെക്രട്ടറി), ബിനു നായര്‍ (ട്രഷറര്‍), സോയ നായര്‍ (വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ കുറുപ്പ് (ജോയിന്റ് സെക്രട്ടറി), രാധാക്യഷ്ണപിളള ( ഓഡിറ്റര്‍), എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി അര്‍ച്ചനാ ദിലീപ്, രാമചന്ദ്രന്‍ പിള്ള, സുരേഷ് നായര്‍, സതീഷ്ബാബു, രാധാക്യഷ്ണന്‍ നായര്‍, എന്നിവരെയും അംഗങ്ങള്‍ തിരഞ്ഞെടുത്തു. സുരേഷ് ബാബുവാണു എക്സ് ഒഫീഷ്യോ.

ജനുവരി 31നു സ്പ്രിംഗ്ഫീല്‍ഡില്‍ നടന്ന കമ്മിറ്റിമീറ്റിംഗില്‍ 2016-ല്‍ നടത്തുവാനിരിക്കുന്ന സംഘടനാപ്രവര്‍ത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം