ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പില്‍ എത്തപ്പെട്ട ഇന്ത്യന്‍ യുവതി തിരിച്ചെത്തി
Thursday, February 4, 2016 7:14 AM IST
ന്യൂഡല്‍ഹി: ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പില്‍ അകപ്പെട്ട ഇന്ത്യന്‍ യുവതിയും ഇവരുടെ എട്ടു വയസുള്ള കുട്ടിയും നാട്ടില്‍ തിരിച്ചെത്തി. ഹരിയാന ഫരീദാബാദ് സ്വദേശിനിയായ ഗുര്‍പ്രീതാണ് നാട്ടില്‍ തിരിച്ചെത്തിയത്. ജര്‍മനിയില്‍ നിന്നും തിരികെയെത്താന്‍ സഹായിച്ച സര്‍ക്കാരിന് ഗുര്‍പ്രീത് നന്ദി അറിയിച്ചു.

കഴിഞ്ഞ രണ്ടാം തീയതി ഗുര്‍പ്രീത് സാമൂഹിക മാധ്യമത്തില്‍ പോസ്റ് ചെയ്ത വീഡിയോയാണ് ഇവരുടെ തിരിച്ചുവരവിനു വഴിയൊരുക്കിയത്. താന്‍ ജര്‍മനിയില്‍ കുടുങ്ങിയതായും നാട്ടില്‍ തിരിച്ചെത്താന്‍ സഹായിക്കണമെന്നും ഹിന്ദിയില്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് ഇവര്‍ പോസ്റ് ചെയ്തത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ഗുര്‍പ്രീതിന്റെ മടങ്ങിവരവിനു വഴിയൊരുങ്ങുകയും ചെയ്തു.