ഇടതുപക്ഷത്തിന്റെ ഗൂഢനീക്കങ്ങളെ തിരിച്ചറിയുക: ഐഎന്‍ഒസി ടെക്സസ് ചാപ്റ്റര്‍
Wednesday, February 3, 2016 7:09 AM IST
ഹൂസ്റണ്‍: കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ ഇന്‍ഡ്യന്‍ നാണഷല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ടെക്സസ് ചാപ്റ്റര്‍ പ്രത്യേക യോഗം ചേര്‍ന്നു. ജനുവരി 31-നു വൈകുന്നേരം സ്റാഫോര്‍ഡിലുള്ള തനിമ റസ്ററന്റില്‍ കൂടിയ അവലോക സമ്മേളനത്തില്‍ കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികള്‍ പങ്കെടുത്തു.

ടെക്സസ് ചാപറ്റര്‍ ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് പൊന്നുപിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് മഹാത്മജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണു യോഗം ആരംഭിച്ചത്. സെക്രട്ടറി ബേബി മണക്കുന്നേല്‍, ഏബ്രഹാം തോമസ്, വാവച്ചന്‍ മത്തായി, ഡോ. രഞ്ജിത് പിള്ള, രാജന്‍ യോഹന്നാന്‍, ബാബു സക്കറിയ, ബാബു യേശുദാസ്, ബാബു തെക്കേക്കര, ദാനിയേല്‍ ചാക്കോ, റെനി കവലയില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് എ.സി ജോസ്, മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍, സിനിമാതാരങ്ങളായ കൊല്ലം ജി.കെ. പിള്ള, കല്‍പ്പന എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി