മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണു നവനേതൃത്വം: എബ്രഹാം കെ. ഈപ്പന്‍ പ്രസിഡന്റ്
Wednesday, February 3, 2016 7:08 AM IST
ഹൂസ്റണ്‍: അമേരിക്കയിലെ പ്രമുഖമായ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ (എംഎജിഎച്ച്) 2016ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. 2015 ഡിസംബര്‍ 12നു നടന്ന ഇലക്ഷനില്‍ പ്രസിഡന്റായി എബ്രഹാം കെ. ഈപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കമ്മിറ്റി അംഗങ്ങള്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷത്തെ വൈസ് പ്രസിഡന്റും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയവും കൈമുതലായുള്ള ആളാണ് എബ്രഹാം ഈപ്പന്‍. മറ്റു ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്.
വൈസ് പ്രസിഡന്റ് -തോമസ് ചെറുകര, സെക്രട്ടറി -അനില്‍ ജനാര്‍ദ്ദനന്‍, ജോയിന്റ് സെക്രട്ടറി -സുനില്‍ മേനോന്‍, ട്രഷറാര്‍- ജിനു തോമസ്, ജോയിന്റ് ട്രഷറര്‍- തോമസ് സക്കറിയാ, ഫിനാന്‍സ് കമ്മിറ്റി -വത്സന്‍ മഠത്തിപ്പറമ്പില്‍, ഫെസിലിറ്റി മാനേജ്മെന്റ് - റെജി വര്‍ഗീസ്, സ്പോര്‍ട്സ് & റിക്രിയേഷന്‍ - ബോബി കണ്ടത്തില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍- റെനി കവലയില്‍, മലയാളം ക്ളാസ്സ് കോ-ഓര്‍ഡിനേറ്റര്‍ - റ്റോമി പീറ്റര്‍, സീനിയര്‍ സിറ്റിസണ്‍ കോ-ഓര്‍ഡിനേറ്റര്‍- ഊര്‍മ്മിള കുറുപ്പ് , വുമണ്‍സ് ഫോറം -എല്‍സി ജോസ്, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ -എം.എ അബ്രഹാം.

ജി.കെ. പിള്ള, എം.ജി മാത്യു, ജോയ് എന്‍. സാമുവേല്‍, ബേബി ഫിലിപ്പ് മണക്കുന്നേല്‍, അഡ്വ. സുരേന്ദ്രന്‍ കോരന്‍ എന്നിവരായിരിക്കും ബോര്‍ഡ് ഓഫ് ട്രസ്റി അംഗങ്ങള്‍. ജയിംസ് ചാക്കോ മുട്ടുങ്കല്‍ ആയിരിക്കും സംഘടനയുടെ പിആര്‍ഒ.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കു മുന്‍ ഭാരവാഹികള്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. ഒരു വര്‍ഷത്തെ പരിപാടികള്‍ക്കു പുതിയ കമ്മിറ്റി രൂപകല്പന നല്‍കി. ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ രണ്ടു വരെ നീളുന്ന കേരളോത്സവം പരിപാടികള്‍, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കലാകായിക മേളകള്‍, ഓണാഘോഷം, സാഹിത്യ മത്സരങ്ങള്‍, പിക്നിക്, കാര്‍ണിവല്‍ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷം തുടങ്ങിയവ നടത്താന്‍ പുതിയ കമ്മിറ്റി തീരുമാനമെടുത്തു.

കഴിഞ്ഞ ജനുവരി 30നു ഗാന്ധിസ്മൃതിയും റിപ്പബ്ളിക്ക് ദിന സമ്മേളനവും കേരളാഹൌസില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഹൂസ്റണ്‍ കമ്മ്യൂണിറ്റി കോളജ് ബോര്‍ഡ് മെംബര്‍ നീതാ സാനെ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു. ജയിസ് ചാക്കോ മുട്ടുങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം