ഗ്രാജ്വേഷന്‍ സെറിമണി സംഘടിപ്പിച്ചു
Tuesday, February 2, 2016 10:27 AM IST
അബുദാബി: മുസഫയിലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാഡമിയിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികളുടെ ഗ്രാജ്വേഷന്‍ സെറിമണി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചു.

ഇഫിയ ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ളീറ്റസ് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ യുഎഇ ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ അംഗം ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി കപില്‍ രാജ്, അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ളബ് ഓപ്പറേഷന്‍ ഡയറക്ടര്‍ സാലെഹ് ഖിദര്‍ ഹസന്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍, ക്രിസ്റഫര്‍ ജോര്‍ജ്, ഗാരി എസ്. ഒ നീല്‍, രേണു ചൌധരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇഫിയ പ്രിന്‍സിപ്പല്‍ കെ. വിനായകി സ്വാഗതം ആശംസിച്ചു. ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഡോ. ഫ്രാന്‍സിസ് ക്ളീറ്റസ്, കപില്‍ രാജ്, സാലെഹ് ഖിദര്‍ ഹസന്‍, എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ തയാറാക്കിയ 'ഇഫിയ സ്പെക്ട്രം' എന്ന സ്കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു.

തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിച്ച സംഗീത, നൃത്ത പരിപാടികള്‍ അരങ്ങേറി. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും അടക്കം നൂറു കണക്കിനുപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള