അഭയാര്‍ഥി പ്രവാഹത്തിനിടെ കാണാതായത് പതിനായിരം കുട്ടികളെ
Tuesday, February 2, 2016 10:22 AM IST
ബ്രസല്‍സ്: വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള ശക്തമായ അഭയാര്‍ഥിപ്രവാഹത്തിനിടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനായിരത്തോളം അഭയാര്‍ഥി കുട്ടികളെ കാണാതായെന്നു റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഇന്റലിജന്‍സ് പുറത്തുവിട്ടതാണ് ഈ കണക്ക്.

സ്റേറ്റ് അധികൃതരുടെ പക്കല്‍ രജിസ്റര്‍ ചെയ്തശേഷം കാണാതായ കുട്ടികളുടെ മാത്രം കണക്കാണിത്. ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് ഉപയോഗിക്കുന്നതായും യൂറോപോള്‍ മുന്നറിയിപ്പു നല്‍കുന്നു.

കാല്‍ ലക്ഷത്തോളം കുട്ടികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമല്ലാതെ ഒറ്റയ്ക്കൊറ്റയ്ക്കും യൂറോപ്പിലേക്ക് അഭയാര്‍ഥികളായി എത്തിയിട്ടുള്ളതായാണ് അനൌദ്യോഗിക കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍