ആനുകൂല്യം വേണമെങ്കില്‍ ഭാഷ പഠിക്കൂ, പണിയെടുക്കൂ; ജര്‍മനിയിലെ അഭയാര്‍ഥികളോടു തൊഴില്‍മന്ത്രി
Tuesday, February 2, 2016 10:21 AM IST
ബെര്‍ലിന്‍: കഠിനമായി ജോലി ചെയ്യാനും ജര്‍മന്‍ ഭാഷ പഠിക്കാനും തയാറല്ലാത്ത ആരും സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിക്കേണ്ടെന്നു ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്.

ജര്‍മന്‍ സമൂഹവുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കാന്‍ തയാറാകാത്ത എല്ലാ അഭയാര്‍ഥികളുടെയും ആനുകൂല്യം നിഷേധിക്കാനാണു തീരുമാനമെന്നുതൊഴില്‍ മന്ത്രി ആന്ത്രയ നാലെസ് വ്യക്തമാക്കി.

ഭാഷാപഠന ക്ളാസുകളിലെ അറ്റന്റന്‍സും പൊതുവിലുള്ള പെരുമാറ്റവും സ്വഭാവവും കണക്കിലെടുത്തു മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്നാണു നിഷ്കര്‍ഷിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍