ഐഓവ പ്രൈമറിയില്‍ ടെഡ് ക്രൂസിന് അട്ടിമറി വിജയം
Tuesday, February 2, 2016 8:56 AM IST
ഐഓവ: സംസ്ഥാനത്തു നടന്ന റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ ടെഡ് ക്രൂസ് അട്ടിമറി വിജയം കരസ്ഥമാക്കി. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഡൊണാള്‍ഡ് ട്രംപിന് ലഭിച്ച വോട്ടിനേക്കാള്‍ 6000 വോട്ടുകളുടെ ഭൂരിപക്ഷമാണു ടെഡ് ക്രൂസിന് ലഭിച്ചത്. രാത്രി വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നത്.

ടെഡ് ക്രൂസിന് 50806 വോട്ടുകള്‍ ലഭിച്ചപ്പോള്‍ (27.70) ശതമാനം, ട്രംപിന് 44569 വോട്ടുകളാണ് (24.30) ശതമാനം ലഭിച്ചത്. മൂന്നാം സ്ഥാനം മാര്‍ക്കൊ റൂബിയോ നേടി 42302 (23.07) ശതമാനം. ജെബ് ബുഷിന് 5134 വോട്ടുകളാണ് ആകെ ലഭിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് 1237 ഡലിഗേറ്റുകളുടെ വോട്ട് ആവശ്യമാണ്.

പ്രൈമറി കഴിഞ്ഞപ്പോള്‍ ടെഡ് ക്രൂസിന് എട്ടും ട്രംപിന് ഏഴും വോട്ടുകള്‍ ലഭിച്ചു. ന്യൂഹാംപ്ഷെയറില്‍ ഫെബ്രുവരി ഒമ്പതിനും സൌത്ത് കരോളിനായില്‍ ഫെബ്രുവരി 20നും നവോഡായില്‍ ഫെബ്രുവരി 23 നും അലബാമയില്‍ മാര്‍ച്ച് ഒന്നിനുമാണ് തെരഞ്ഞെടുപ്പ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍