അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി
Tuesday, February 2, 2016 8:54 AM IST
അബുദാബി: അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ (ആന്ററിയ) അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് -പുതുവത്സര ആഘോഷം തിയോഫില ലോജിസ്റിക്സ് കാര്‍ണിവല്‍ 2016 ജനുവരി 29ന് അബുദാബി അല്‍ വാദ്ഹ മാള്‍നു സമീപത്തുള്ള ഫോക് ലോര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയായിരുന്നു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ അബു ദലാല്‍ അല്‍ ഖുവൈസി, ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ സെക്രട്ടറി ദിനേഷ്കുമാര്‍, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ജോണി തോമസ്, ഔസേപ്പച്ചന്‍ തെക്കേടത്ത് എന്നിവര്‍ അതിഥികളായിരുന്നു.

സംഗീത മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച്, കെ.എസ്. ചിത്രയ്ക്ക് അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡായ സ്വരരത്ന പുരസ്കാരം സമ്മാനിച്ചു.

വിവിധ മത്സരങ്ങളും ഗാനമേള, മിമിക്സ് പരേഡ്, അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള