ഫിഫ്റ്റി പ്ളസ് കാര്‍ണിവല്‍ ആഘോഷിച്ചു
Tuesday, February 2, 2016 8:53 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ കാര്‍ണിവല്‍ ആഘോഷിച്ചു. അമ്പത് നോമ്പു തുടങ്ങുന്നതിനു മുമ്പ് പ്രച്ഛന്ന വേഷഭൂഷാദികളോടെ, ആഹ്ളാദ തിമര്‍പ്പില്‍ പാട്ടും ഡാന്‍സും കൂട്ടത്തില്‍ വിവിധ തരം മാംസ ഭക്ഷണങ്ങളും പാനീയങ്ങളുമായി യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് ഫിഫ്റ്റി പ്ളസ് കാര്‍ണിവല്‍. നോമ്പ് കാലത്ത് ഇവയെല്ലാം വര്‍ജിക്കേണ്ടതുകൊണ്ട് കാര്‍ണിവലിന് ഇതെല്ലാം ആസ്വദിക്കുന്നു.

മൈക്കിള്‍ പാലക്കാട്ട് ഫിഫ്റ്റി പ്ളസ് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ് അസി. വികാരി ഫാ.സേവ്യര്‍ മാണിക്കത്താന്‍ കാര്‍ണിവലിനെക്കുറിച്ചും നോമ്പുകാലത്തെക്കുറിച്ചും വിശദീകരിച്ച് ആഘോഷത്തിന് ആശംസകള്‍ നേര്‍ന്നു. കാര്‍ണിവല്‍ തമാശകള്‍, പാട്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയോടെ ആഘോഷം തുടര്‍ന്നു. കേരള തനിമയില്‍ വിഭവ സമ്യദ്ധമായ കപ്പയും ഇറച്ചിയും ചോറും വിവിധതരം കറികളുമായി അത്താഴ വിരുന്ന് കഴിച്ചു. തുടര്‍ന്ന് 2016 ലെ വാരാന്ത്യ സെമിനാര്‍, യൂറോപ്യന്‍ യാത്ര, മറ്റു പരിപാടികള്‍ എന്നിവയ്ക്ക് രൂപം നല്‍കി.

നടി കല്‍പ്പന, ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എക്സിക്യൂട്ടിവ് എഡിറ്ററും കണ്ണാടി അവതാരകനുമായിരുന്ന ടി.എന്‍. ഗോപകുമാര്‍, അഞ്ചു ദിപുവിന്റെ പിതാവ് മാത്യു വര്‍ക്കി അരിക്കിപ്പുറത്ത് എന്നിവരുടെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ളസ് കുടുംബാംഗംങ്ങള്‍ അനുശോചിച്ചു. മലങ്കര സഭാ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മദിന സെന്റിനറി ആഘോഷ സമാപനത്തെ അനുസ്മരിച്ച് ഐസക് പുലിപ്ര സംസാരിച്ചു.

ഗ്രേസമ്മ കൂട്ടക്കര, ജെന്‍സി പാലക്കാട്ട്, മാത്യു കൂട്ടക്കര, ഡോ.സെബാസ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, തോമസ് കല്ലേപ്പള്ളി, ആന്റണി തേവര്‍പാടം, സേവ്യര്‍ പള്ളിവാതുക്കല്‍, ജോണ്‍ മാത്യു, ഐസക് പുലിപ്ര തുടങ്ങിയവര്‍ പങ്കെടുത്തു. സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം പരിപാടികള്‍ മോഡറേറ്റു ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍