മൈന്‍ഡിനു പുതിയ നേതൃത്വം
Tuesday, February 2, 2016 8:52 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ മലയാള സംഘടനയായ മൈന്‍ഡിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോയി കെ. ആന്റണി (പ്രസിഡന്റ്), മിനി സാബു (വൈസ് പ്രസിഡന്റ്), ജയ്മോന്‍ പാലാട്ടി (ജന. സെക്രട്ടറി), സിജു ജോസ് (സെക്രട്ടറി), മജു പേയ്ക്കല്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 19 അംഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പോപ്പ്ന്ററി കമ്യൂണിറ്റി സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഷിബു ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു.