'കോഴിക്കോട് ഫെസ്റ് 2016' ആഘോഷിച്ചു
Tuesday, February 2, 2016 8:47 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് ആറാം വാര്‍ഷികാഘോഷം 'കോഴിക്കോട് ഫെസ്റ് 2016' ആയിരങ്ങള്‍ സാക്ഷിയായി. അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ അങ്കണത്തില്‍ നടന്ന ആഘോഷപരിപാടികള്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോള്‍ദാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് രാംദാസ് ചിലമ്പന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസ് മുഖ്യാതിഥിയായിരുന്നു.

അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരിയുടെ നാമധേയത്തിലുള്ള പ്രഥമ പുരസ്കാരവും പ്രശസ്തിപത്രവും കളക്ടര്‍ എന്‍.പ്രശാന്ത്, നജീം അര്‍ഷാദിനു സമ്മാനിച്ചു. എറ്റെണിറ്റി ട്രാവല്‍സ് ഹെഡ് ഷരീഫ് മുഹമ്മദ് പുരസ്കാര തുകയും സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍, കളക്ടര്‍ എന്‍. പ്രശാന്ത്, അഡ്വ. ശ്രീജിത്ത് എന്നിവര്‍ക്ക് അസോസിയേഷന്‍ ആദരവായി മൊമെന്റോകള്‍ സമ്മാനിച്ചു. അസോസിയേഷന്‍ കാരുണ്യം പദ്ധതിയിലേക്ക് ബക്കര്‍ തിക്കോടി നല്കിയ രണ്ടര ലക്ഷം രൂപയുടെ സഹായം അസോസിയേഷന്‍ ഏറ്റുവാങ്ങി.

സുവനീര്‍ പ്രകാശനം അല്‍മുല്ല എക്സ്ചേഞ്ച് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ രാജീവ് കൊറ നിര്‍വഹിച്ചു. കണ്‍വീനര്‍ സന്തോഷ്, സ്പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍ ഹനീഫ് എന്നിവര്‍ സന്നിധരായിരുന്നു. ദിവ്യ, അംബിക, രാഗേഷ് എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു.

സിനിമ പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ പ്രശസ്ത ഗായകരായ സലീല്‍, ജിയോ, പ്രീതി വാര്യര്‍, ബിജു തിക്കോടി, റാഫി കോഴിക്കോട്, സ്നേഹ രതിദാസ്, നമിതാ ശിവകുമാര്‍, വിസ്മയ ബ്രിജിത്ത് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം, ഒപ്പന എന്നിവയും നടന്നു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ നജീബ്, സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ. എം.പി. ശ്രീജിത്ത്, രക്ഷാധികാരികളായ ഷബീര്‍ മണ്േടാളി, ഹമീദ് കേളോത്ത്, മുന്‍മുഖ്യ രക്ഷാധികാരി മലയില്‍ മൂസകോയ, മഹിളാവേദി പ്രസിഡന്റ് റീജ സന്തോഷ്, രാജഗോപാലന്‍ ഇടവലത്ത്, പി.വി. നജീബ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍