ധീര ജവാന്മാരെ ആദരിച്ചു
Monday, February 1, 2016 10:20 AM IST
അബുദാബി: സോഷ്യല്‍ ഫോറം അബുദാബി ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ടിച്ച 30 മുന്‍കാല സൈനികരെ പൊന്നാട അണിയിച്ച് ആദരിച്ചു. തങ്ങളുടെ യുവത്വം രാഷ്ട്രത്തിനു സമര്‍പ്പിച്ച നായക് റാങ്കു മുതല്‍ സുബേദാര്‍ മേജര്‍ റാങ്കു വരെയുള്ള സൈനികരെയാണ് ചടങ്ങില്‍ ആദരിച്ചത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ഫോട്ടോയില്‍ പുഷ്പചക്രം ചക്രം അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു തുടക്കം കുറിച്ചത്.

യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. കരസേന മുന്‍ കമാന്‍ഡര്‍ ബാലഗോവിന്ദ് കുഞ്ഞിരാമന്‍ മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ സോഷ്യല്‍ ഫോറം അബുദാബി പ്രസിഡന്റ് ഡോ. മനോജ് പുഷ്കര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, കെഎംസിസി അബുദാബി ഘടകം വൈസ് പ്രസിഡന്റ് വി.കെ. ഷാഫി, സോഷ്യല്‍ ഫോറം അബുദാബി രക്ഷാധികാരി ഹരി, സോഷ്യല്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് അനൂപ് നമ്പ്യാര്‍, ടി.വി. സുരേഷ്കുമാര്‍, അനീഷ് ഭാസി, മുജീബ് അബ്ദുല്‍ സലാം, നിസാര്‍ ഇസ്മയില്‍, സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള