സ്റാന്‍ലി കളത്തില്‍ ഫോമ പ്രസിഡന്റ് സ്ഥാനാര്‍ഥി
Monday, February 1, 2016 10:17 AM IST
ന്യൂയോര്‍ക്ക്: പക്വമായ സമീപനങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായാണ് സ്റാന്‍ലി കളത്തില്‍ ഫോമ പ്രസിഡന്റുപദത്തിലേക്കു മത്സരത്തിനിറങ്ങുന്നത്. സംഘടന എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണു സ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്.

നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊര്‍ജസ്വലനാക്കുന്നതായി ഫോമയുടെ നിലവിലുള്ള ജോയിന്റ് സെക്രട്ടറികൂടിയായ സ്റാന്‍ലി പറഞ്ഞു.

പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കൊടുക്കണമെന്നാണു തന്റെ പക്ഷം.

പാനലിനോട് താത്പര്യമൊന്നുമില്ല. അമിതമായ മത്സസരബുദ്ധി നന്നല്ല. ട്രഷറര്‍ സ്ഥാനത്തേക്കു പന്തളം ബിജുവിനെ പിന്തുണയ്ക്കുന്നുണ്ട്. പാനലായേലേ പറ്റൂ എന്ന സ്ഥിതി വന്നാല്‍ അപ്പോള്‍ നോക്കാമെന്നതാണു തന്റെ ചിന്താഗതി.

സംഘടനയിലെ നല്ലൊരു പങ്കുമായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍ വിജയത്തെപ്പറ്റി സംശയമൊന്നുമില്ല. ഇതേവരെയുള്ള സൂചനകളും അതാണ്.

വിജയിച്ചാല്‍ നടപ്പാക്കേണ്ട ഒട്ടേറെ കാര്യങ്ങളുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. അതു യഥാസമയം പുറത്തുവിടും. നിലവിലുള്ള കമ്മിറ്റി ഏറ്റെടുത്തു നടപ്പാക്കുന്ന കാന്‍സര്‍ സെന്ററിനുള്ള സഹായ പരിപാടി പോലുള്ളവ എന്തുകൊണ്ടും പ്രധാന്യമര്‍ഹിക്കുന്നു.

പല രീതിയിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ സമൂഹം നേരിടുന്നുണ്ട്. നാട്ടില്‍നിന്നു വരുന്നവര്‍ എന്തെങ്കിലുമൊക്കെ ജോലിയില്‍ കയറിപ്പറ്റുന്നുണ്െടങ്കിലും ഇവിടെ പഠിച്ചു വളരുന്ന തലമുറയ്ക്ക് അര്‍ഹമായ ജോലി കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്െടന്ന വസ്തുത പലര്‍ക്കും അറിയില്ല. അതിനാല്‍ അവര്‍ക്ക് സ്കൂള്‍ തലം മുതല്‍ ഗൈഡന്‍സ് നല്‍കാന്‍ പ്രഫഷണല്‍ രംഗത്തുള്ളവര്‍ക്കു കഴിയണം. അതിനു ഫോമ നേതൃത്വം നല്‍കണമെന്നതില്‍ സംശയമില്ല.

വീസ, പാസ്പോര്‍ട്ട് പ്രശ്നങ്ങളില്‍ ഫോമ എപ്പോഴും സജീവമായ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രവാസി വകുപ്പ് നിര്‍ത്തുകയും വീസ, പാസ്പോര്‍ട്ട് ഫീസൊക്കെ കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫോമയുടെ ഇടപെടല്‍ അനിവാര്യമാണ്.

ന്യൂയോര്‍ക്ക് ലോംഗ്ഐലന്‍ഡില്‍ റേഡിയോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റാന്‍ലി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമാണ്. 1999ല്‍ അമേരിക്കയിലെത്തിയ നാള്‍ മുതല്‍ മലയാളി സംഘടനകളുമായും മുഖ്യധാരാ രാഷ്ട്രീയ രംഗത്തുള്ളവരുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതിനു വഴികാട്ടിയായത് ഐഎന്‍ഒസി നേതാവും ബന്ധുവും കൂടിയായ കളത്തില്‍ വര്‍ഗീസാണ്.

തിരുവല്ല സ്വദേശിയായ സ്റാന്‍ലി ബാലജനസഖ്യത്തില്‍കൂടിയാണ് നേതൃരംഗത്തുവന്നത്. മാര്‍ത്തോമ യുവജനസഖ്യത്തിന്റെ റീജണല്‍ സെക്രട്ടറിയായി മൂന്നുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. 17 പള്ളികളടങ്ങുന്നതാണ് റീജണ്‍. ഭദ്രാസന അസംബ്ളി മെംബറായത് ഇരുപത്തൊന്നാം വയസില്‍. നെടുമ്പ്രം ക്രിസോസ്റം ഇടവകയുടെ സെക്രട്ടറിയായും ട്രസ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈഎംസിഎ, യൂണിവേ പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. പല തവണ ബ്ളഡ് ഡൊണേഷന്‍ ക്യമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ആര്‍സിസി പ്രോജക്ടിനു വേണ്ടിതുടക്കം മുതലേ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു സ്റാന്‍ലി കളത്തില്‍

ഭാര്യ: ആര്‍എന്‍ ആയ ബിന്ദു. മക്കള്‍: സ്നേഹ, സ്റീവ്, സാറ.