ഓര്‍ഗന്‍ ആന്‍ഡ് സ്റെംസെല്‍ ഡൊണേഷന്‍ ബോധവത്കരണ പരിശീലന പരിപാടി ഫെബ്രുവരി 27ന്
Monday, February 1, 2016 9:00 AM IST
ലണ്ടന്‍: ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ സൌത്ത് ഏഷ്യന്‍ വംശജര്‍ക്കുവേണ്ടി ഒരു ദിവസത്തെ ഓര്‍ഗന്‍ ആന്‍ഡ് സ്റെംസെല്‍ ഡൊണേഷന്‍ ബോധവത്കരണ പരിശീലന പരിപാടി ഫെബ്രുവരി 27നു (ശനി) നടക്കും. എക്സിറ്റിലെ വോന്‍ഫോര്‍ഡ് കമ്യൂണിറ്റി ആന്‍ഡ് ലേണിംഗ് സെന്ററില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണു പരിപാടി.

പാര്‍ലമെന്റ് അംഗം ബെന്‍ ബെര്‍ണാഡ്ഷ ശില്പശാല ഉദ്ഘാടനം ചെയ്യും. ഹെതര്‍ അറ്റ്കിന്‍സ് (ഓര്‍ഗന്‍ ഡൊണേഷന്‍ കോഓര്‍ഡിനേറ്റര്‍ ഞഉ & ആ ഹോസ്പിറ്റല്‍ എക്സിറ്റര്‍) അഗ്നൈസ്ക ട്രോസിയേല്‍ (മാനേജര്‍ ഡിലീറ്റ് ബ്ളഡ് കാന്‍സര്‍), മെലനീ ചാര്‍മാന്‍ (എന്‍എച്ച് ഓര്‍ഗന്‍ ഡോണര്‍ രജിസ്റര്‍ മേധാവി), ഡോ. അജിമോള്‍ പ്രദീപ് (ഉപഹാര്‍ വോളന്റിയര്‍), അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് (യുക്മ ദേശിയ അധ്യക്ഷന്‍), ഷിബു ചാക്കോ (ഓര്‍ഗന്‍ അംബാസഡര്‍ എന്‍എച്ച്എസ് ബിടി), പ്രമോദ് പിള്ള (സ്പെഷലിസ്റ് നഴ്സ്, സ്റെംസെല്‍ കളക്ഷന്‍) തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉപഹാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വോളന്റിയറായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ സായി ഫിലിപ്പ് പറഞ്ഞു.

വിവരങ്ങള്‍ക്ക്: നവീന്‍ തോമസ് 07576455131, ഷാജി ജോസഫ് 07506714897,

വിലാസം: ണീിളീൃറ ഇീാാൌിശ്യ & ഘലമൃിശിഴ ഇലിൃല, ഋഃലലൃേ, ഋഃ26ചഋ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്