വൈഎംസിഎ ഗ്ളോറിയസ് ഹാര്‍മണി
Monday, February 1, 2016 8:59 AM IST
അബുദാബി: വൈഎംസിഎ എല്ലാവര്‍ഷവും നടത്തിവരുന്ന എക്യുമെനിക്കല്‍ ഗ്ളോറിയസ് ഹാര്‍മണി ഇവാഞ്ചലിക്കല്‍ സെന്ററില്‍ മുബൈ-യുഎഇ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അലക്സാന്ത്രിയോസ് ഉദ്ഘാടനം ചെയ്തു.

വൈഎംസിഎ പ്രസിഡന്റ് കെ.പി. സൈജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റവ. തോമസ് കോര്‍എപ്പിസ്കോപ്പ, ഫാ. ജോസഫ് വാഴയില്‍, ഫാ. എം.സി. മത്തായി, റവ. പോള്‍ പി. മാത്യു, റവ. ഐസക് മാത്യു, ഫാ. ജിബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

യുഎയിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങള്‍ പങ്കെടുത്തു. സൈലന്റ് നൈറ്റ് ഗാനത്തോടും സ്നേഹവിരുന്നോടും കൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള