ബ്രദര്‍ ബെന്നി പുന്നത്തുറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു
Monday, February 1, 2016 8:59 AM IST
സന്ദര്‍ലാന്‍ഡ്: കേരളത്തിലെ ദൃശ്യ മാധ്യമരംഗത്തിനു പുതിയ ദിശാ ബോധം നല്കി, ആത്മീയതയുടെ സ്വര്‍ഗീയസ്പര്‍ശം പകര്‍ന്ന ശാലോം മീഡിയയുടെ ചെയര്‍മാന്‍ ഷെവലിയാര്‍ ബ്രദര്‍ ബെന്നി പുന്നത്തുറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു.

ഫെബ്രുവരി 19നു (വെള്ളി) സന്ദര്‍ലാന്‍ഡില്‍ വൈകുന്നേരം 5.30നു സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തുടങ്ങുന്ന പ്രാര്‍ഥന ശുശ്രൂഷകളില്‍ ശാലോം മീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്‍ഥനാസഹായം നല്‍കുന്നവേരെയും അദ്ദേഹം സന്ദര്‍ശിക്കും.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്