ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍
Monday, February 1, 2016 8:58 AM IST
ഡബ്ളിന്‍: സ്വോര്‍ഡ്സ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 84-ാമത് ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി 12, 13 (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

12നു വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയും എട്ടിനു സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. 13നു രാവിലെ 9.45നു സ്വോര്‍ഡ്സിലെ ചര്‍ച്ച് റോഡില്‍, സെന്റ് കൊളംബസ് ദേവാലയത്തില്‍ കൊടിയേറ്റ്, തുടര്‍ന്നു പ്രഭാതനമസ്കാരവും 10.45നു ഫാ. രാജു ഏബ്രഹാമിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവ നടക്കും.

വിവരങ്ങള്‍ക്ക്: ഫാ. ജിനോ ജോസഫ് (വികാരി) ങീയ:089 459 5016.

വിലാസം: ട.ഇീഹൌായമ’ ഇവൌൃരവ, ഇവൌൃരവ ഞീമറ, ടീൃംറ, ഇീ.ഊയഹശി.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍