ഡാളസില്‍ ഡബ്ള്യുഎംസി റിപ്പബ്ളിക് ദിനാഘോഷം നടത്തി
Monday, February 1, 2016 8:57 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഡാളസ്, നോര്‍ത്ത് ടെക്സസ്, ഡിഎഫ്ഡബ്ളൂ എന്നീ പ്രൊവിന്‍സുകളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 67-ാമത് റിപ്പബ്ളിക് ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെ ചരമദിന അനുസ്മരണവും (ഗാന്ധി സ്മൃതി) ഡാളസിലെ ഇര്‍വിംഗ് സിറ്റിയിലുള്ള മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ളാസായില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ റീജണല്‍, പ്രൊവിന്‍സ് നേതാക്കളായ ഗോപാലപിള്ള, ഏലിയാസ് പത്രോസ്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, പ്രമോദ് നായര്‍, ജോണ്‍ ഷെറി, വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, അലക്സ് അലക്സാണ്ടര്‍, ഷാജി രാമപുരം, ഏലിക്കുട്ടി ഫ്രാന്‍സിസ്, സജി ജോര്‍ജ്, ദീപക് കൈതപ്പുഴ, മോളി സജി, സുജിത് തങ്കപ്പന്‍, സാം മത്തായി, രവി എടത്വാ എന്നിവരെ കൂടാതെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറുന്മാരായ ഡോ. പ്രസാദ് തോട്ടക്കുറ, റ്റൈയാബ് കുണ്ടാവാല, റാവു കല്‍വാല, ശബ്നം മോഡ്ഗില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷാജി രാമപുരം