മഹാത്മാഗാന്ധിയുടെ രക്തസാഷിത്വദിനാചരണം സംഘടിപ്പിച്ചു
Monday, February 1, 2016 8:56 AM IST
കുവൈത്ത്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാഷിത്വദിനാചരണം കുവൈത്ത് ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയോടും കൂടി ആചരിച്ചു.

അനുസ്മരണ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് എബി വരിക്കാട് ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് അധ്യഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മാരാമണ്‍, ട്രഷറര്‍ രാജീവ് നടുവിലേമുറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടി, സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ദിനേശ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍