മനുഷ്യജാലിക സംഘടിപ്പിച്ചു
Monday, February 1, 2016 8:54 AM IST
കുവൈത്ത് സിറ്റി: ഇന്ത്യന്‍ റിപ്പബ്ളിക് ദിനത്തില്‍ 'രാഷ്ട്ര രക്ഷയ്ക്ക് സൌഹാര്‍ദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്കെഎസ്എസ്എഫ് കേരളത്തില്‍ നടത്തുന്ന മനുഷ്യജാലികയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു.

അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന ജാലിക മുഹമ്മദലി ഫൈസി പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്തു. ഹംസ ബാഖവി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ഫൈസി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഗഫൂര്‍ ഫൈസി പൊന്മള, നാസര്‍ കോടൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍