പ്രബന്ധരചന മത്സരം
Monday, February 1, 2016 8:51 AM IST
റിയാദ്: സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ മുസ്്ലിം ഫെഡറേഷനു കീഴിലുള്ള സര്‍ഗവേദി 'സമസ്ത; ആദര്‍ശവിശുദ്ധിയുടെ 90 വര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

15 വയസിനു മുകളിലുള്ളവര്‍ക്കു പങ്കെടുക്കാം. 500 വാക്കില്‍ കുറയാത്തതും പത്ത് പേജില്‍ കവിയാത്തതുമായ സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രസിദ്ധീകരിക്കാത്ത സൃഷ്ടികളാണു മത്സരത്തിനു പരിഗണിക്കുക. അക്ഷരത്തെറ്റുകളോ വ്യാകരണപിശകുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു സമ്മാനങ്ങള്‍ നല്‍കും.

സൃഷ്ടികള്‍ ഫെബ്രുവരി 10നു (ബുധന്‍) മുമ്പായി മൃെഴമ്ലറശ.സറാള@ഴാമശഹ.രീാ വിലാസത്തില്‍ അയയ്ക്കണം.

വിവരങ്ങള്‍ക്ക്: 0530520404, 0565406288 (വാട്ട്സ്ആപ്).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍