ഫര്‍വാനിയ: വെല്‍ഫെയര്‍ കേരള കുവൈത്ത് ഫര്‍വാനിയ മേഖല ഭാരവാഹികളായി അഫ്താബ് ഇ. ആലം (പ്രസിഡന്റ്), കെ. നൌഷാദ് (വൈസ് പ്രസിഡന്റ്), അബ്ദുല്‍ വാഹിദ് (സെക്രട്ടറി), നജ്മുദ്ദീന് (ജോ. സെക്രട്ടറി), നബീല നൌഷാദ് (ജോ. സെക്രട്ടറി), നിസാര്‍ മര്‍ജാന്‍ (ട്രഷറര്‍), കെ.പി. യൂനുസ് (അസി. ട്രഷറര്‍) എന്നിവരെയും അബ്ദുല്‍ ഹമീദ് (ജനസേവനം), നാസര്‍ ഇല്ലത്ത് (അസി. ജനസേവനം), കെ.വി. ഫൈസല്‍ (സാമൂഹികം), പി.പി. അന്‍സാര്‍ (മീഡിയ), മുനീര്‍ മഠത്തില്‍ (സ്പോര്‍ട്സ്), ഇളയത് ഇടവ നിഷാദ് (ആര്‍ട്സ്), സി.പി. നൈസാം (പബ്ളിക് റിലേഷന്‍സ്), ഷമീറ ഖലീല്‍ (ലേഡീസ് വിംഗ്) എന്നിവരേയും തെരഞ്ഞെടുത്തു.
കേന്ദ്ര നിരീക്ഷകരായ അന്‍വര്‍ സയിദ്, റഷീദ് ഖാന് എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. മുന്‍ പ്രസിഡന്റ് കെ. നൌഷാദ്, കേന്ദ്ര വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍