സൌഹാര്‍ദത്തിലാണ് ഇന്ത്യയുടെ ഭാവി: എസ്കെഐസി റിയാദ്
Monday, February 1, 2016 7:23 AM IST
റിയാദ്: സൌഹാര്‍ദത്തോടെ ഇന്ത്യക്ക് ഇനിയും മുന്നോട്ടു പോകാനാകുമെന്നും അസഹിഷ്ണുതയ്ക്ക് ഇന്ത്യയില്‍ അല്പായുസ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും സൌഹാര്‍ദത്തിലാണ് ഇന്ത്യയുടെ പുരോഗതിയെന്നും എസ്കെഐസി റിയാദ് മനുഷ്യജാലിക സംഗമം അഭിപ്രായപ്പെട്ടു. ബഹുഭൂരിഭാഗം ഇന്ത്യക്കാരും വിഭാഗീയത സൃഷ്ടിക്കുന്ന ഫാസിസ്റ് പ്രവണതകളോടു വിയോജിക്കുന്നുവെന്നതിന്റെ തെളിവാണു ബിഹാര്‍ തെരഞ്ഞെടുപ്പും, ജുഡീഷറിയുടെ ഇടപെടലുകളും, സാഹിത്യകാരന്മാരുടെ അവാര്‍ഡുകളൂടെ തിരിച്ചുകൊടുക്കലും വ്യക്തമാക്കുന്നതെന്നും, മാതൃക ജീവിതത്തിലൂടെ ഇതര സമൂഹത്തിന്റെ ആദരവ് ലഭിക്കുംവിധം പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ സന്നദ്ധരാകണമെന്നും രാഷട്ര രക്ഷക്ക് സൌഹൃതത്തിന്റെ കരുതല്‍ എന്ന പ്രമേയ പ്രഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.

മതസൌഹാര്‍ദത്തിന്റെ ഇന്ത്യ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച എസ്.കെ.ഐ.സി സൌദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അഭിപ്രായപ്പെട്ടു.

സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്കെഐസി വൈസ് പ്രസിഡണ്ട് ഷാഫി ദാരിമി പാങ്ങ്  പ്രാര്‍ത്ഥന നടത്തി. ദേശീയോദ്ഗ്രഥന ഗാനാലാപനം അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പിയും, മനുഷ്യ ജാലികാപ്രതിജ്ഞ സലീം വാഫി മൂത്തേടവും ചൊല്ലി കൊടുത്തു.

എസ്.കെ.ഐ.സി ചെയര്‍മാന്‍ മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം (കെഎംസിസി), അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി), അബൂബക്കര്‍ ഫൈസി വെള്ളില (എസ്വൈഎസ്), ഇനാം, ഇബ്രാഹിം സുബ്ഹാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ ആശംസകള്‍ നേര്‍ന്നു. 

എന്‍.സി മുഹമ്മദ് കണ്ണൂര്‍, ഹബീബുള്ള പട്ടാമ്പി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുറസാഖ് വളക്കൈ, അബൂബക്കര്‍ ബാഖവി, മുഹമ്മദാലി ഹാജി, അബ്ദുറഹ്മാന്‍ ഫറോക്ക്, മുസ്തഫ ചീക്കോട്, എംടിപി. മുനീര്‍ അസ്അദി, സൈതലവി ഫൈസി, മുഹമ്മദ് വേങ്ങര, ആരിഫ് ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍