ഇറ്റാലിയന്‍ പട്ടണം 28 വര്‍ഷത്തിനുശേഷം ഒരു കുഞ്ഞിക്കാലുകണ്ടു
Saturday, January 30, 2016 11:07 AM IST
ഓസ്റ്റാന: ഇറ്റലിയിലെ മലയോര പട്ടണമായ ഓസ്റ്റാനയില്‍ ഇരുപത്തെട്ടു വര്‍ഷത്തിന്റെ ഇടവേളയ്ക്കുശേഷം ഒരു കുഞ്ഞിക്കാലുകണ്ടു. നാടാകെ ഇത് ആഘോഷമായി ഏറ്റെടുക്കുകയും ചെയ്തു.

നൂറു വര്‍ഷമായി ജനസംഖ്യ കുത്തനെ കുറഞ്ഞു വരുന്ന പട്ടണമാണ് ഓസ്റ്റാന. പട്ടണത്തിലെ പുതിയ അംഗത്തിന്റെ ആഗമനം നാട്ടുകാര്‍ക്ക് സ്വപ്നസാഫല്യമെന്ന് മേയര്‍ ജിയാകോമോ ലോംബാര്‍ഡോ.

ഒരു നൂറ്റാണ്ടിനുമുമ്പ് ആയിരത്തോളം പേര്‍ ഈ പട്ടണത്തില്‍ താമസിച്ചിരുന്നു. ഇപ്പോഴുള്ളത് വെറും 85 പേര്‍. ഇപ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജനസംഖ്യ വളര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍