യാത്രയയപ്പു നല്‍കി
Saturday, January 30, 2016 11:06 AM IST
ദമാം: ഇരുപത്തിമൂന്നു വര്‍ഷത്തെ അല്‍ ഹസയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹസ ഏരിയ മാധ്യമം റിപ്പോര്‍ട്ടര്‍ ഹമീദ് ചേന്ദമംഗല്ലൂരിനു ഹസ ഇന്ത്യന്‍ ഫോറം (ഹൈഫ്) വിപുലമായ യാത്രയയപ്പു നല്കി.

ഹൈഫ് ചെയര്‍മാന്‍ എം. നാസര്‍ മദനിയുടെ അധ്യക്ഷത വഹിച്ചു. ഹൈഫിന്റെ ഉപഹാരം ചെയര്‍മാന്‍ നാസര്‍ര്‍ മദനിയും ഹനീഫ മൂവാറ്റുപുഴയും ചേര്‍ന്ന് ഹമീദിനു കൈമാറി. നവോദയയ്ക്കുവേണ്ടി ശശികുമാര്‍ തൊഴുക്കലും ഒഐസിസിക്കുവേണ്ടി അഷറഫ് കരുവാത്തും നവയുഗത്തിനുവേണ്ടി അബ്ദുല്‍ റഹീം തൊളിക്കോടും എംഎംഎക്കുവേണ്ടി സുരേഷും മൊമെന്റോകള്‍ സമ്മാനിച്ചു. ഉമ്മര്‍, ജലീല്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു.

വിവധ സംഘടനകളെ പ്രതിനിധീകരിച്ച് സലിം മണാട്ട് (നവോദയ), അബ്ദുല്‍ മജീദ് കടക്കല്‍ (ഒഐസിസി), ഹുസൈന്‍ കുന്നിക്കോട് (നവയുഗം), അബ്ദുല്‍ ജലീല്‍ (എംഎംഎ), സുഹൈല്‍ (തനിമ), ഹനീഫ മൂവാറ്റുപുഴ, അന്‍വര്‍, അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം