ടെക്സസ് റിയല്‍ട്ടേഴ്സ് സഹായധനം പ്രഖ്യാപിച്ചു
Saturday, January 30, 2016 11:02 AM IST
ഡാളസ്: ഡാളസിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് ടെക്സസ് റിയല്‍ട്ടേഴ്സ് ധനസഹായം പ്രഖ്യാപിച്ചു.

താമസയോഗ്യമല്ലാത്ത വീടുകളില്‍ നിന്നും മാറി താമസിക്കേണ്ടിവന്നവര്‍ക്കാണ് ആയിരം ഡോളര്‍വീതം ആനുകൂല്യം ലഭിക്കുക. ടെക്സസ് ഗവണ്‍മെന്റ് ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട കൌണ്ടികളിലുള്ളവര്‍ക്കു മാത്രമാണ് ധനസഹായത്തിന് അര്‍ഹത.

ജനുവരി 31നു (ഞായര്‍) മുമ്പ് പ്രത്യേകം തയാറാക്കിയിരിക്കുന്ന അപേക്ഷാഫോറത്തില്‍ അപേക്ഷ സര്‍പ്പിക്കേണ്ടതാണെന്ന് ടെക്സസ് റിയല്‍ട്ടേഴ്സ് ഓസ്റിന്‍ ഓഫീസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: 1 800 873 9155 എന്ന നമ്പരിലോ റശമെലൃൃെേലഹശള@ലേഃമൃെലമഹീൃ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍