സെന്റ് തോമസ് അസൈലത്തിനു അമേരിക്കയിലെ ടെക്സസ് റോട്ടറി ക്ളബ് മക്കനിയുടെ ഉപഹാരം
Saturday, January 30, 2016 11:01 AM IST
കോട്ടയം: സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന നിരാലംബരും മാനസിക, ശാരീരിക വൈകല്യമുള്ളവരുമായി സ്ത്രീകളെ ജാതി മത ഭേദമന്യേ സംരക്ഷിക്കുന്നതിനും സ്വയം പര്യാപ്തമാക്കുന്നതിനുമായി കൈപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് അസൈലത്തിനു അമേരിക്കയിലെ ടെക്സസ് റോട്ടറി ക്ളബ് മക്കനിയുടെ ഉപഹാരം.

ഏറ്റുമാനൂര്‍ റോട്ടറി ക്ളബിന്റെ സഹകരണത്തോടെ കോട്ടയം അതിരൂപത മെത്രാപോലീത്താ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഉപഹാരം സമ്മാനിച്ചത്.

റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ജോസ് കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ളബ് ഓഫ് മക്കനി മുന്‍ പ്രസിഡന്റും ഡാളസില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകനുമായ തിയോഫിന്‍ ചാമക്കാല ആമുഖ പ്രസംഗം നടത്തി.

റോട്ടറി ക്ളബ് (ഏറ്റുമാനൂര്‍) പ്രസിഡന്റ് സജി മാത്യു നരിയംകുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ അമേരിക്കയിലെ ഡാളസ് കൈപ്പുഴ നിവാസികളുടെ സംഘടനയായ കൈപ്പുഴ സംഗമത്തിന്റെ ഉപഹാരം ലീലാമ്മ ചാമക്കാലയും അന്നാമ്മ ജേക്കബ് തറയിലും ചേര്‍ന്നു സമ്മാനിച്ചു.

സുരേഷ് കുറുപ്പ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴിക്കാടന്‍, റോട്ടറിയന്‍ സെബാസ്റ്യന്‍ പേരയില്‍, ഷെവലിയര്‍ ജോയ് ജോസഫ് കൊടിയന്‍തറ, മോണ്‍ മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ.തോമസ് പ്രാലേല്‍, പ്രകാശ് തോമസ്, മിനി കുഞ്ഞുമോന്‍, സിന്ദു രാജു, തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍