തോക്കു സംസ്കാരത്തിനെതിരെ സ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന മലയാളികളുടെ പിന്തുണ തേടുന്നു
Saturday, January 30, 2016 10:59 AM IST
തോക്കു സംസ്കാരത്തിനെതിരെ സ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന
മലയാളികളുടെ പിന്തുണ തേടുന്നു

പെന്‍സില്‍വേനിയ സ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന തോക്കുസംസ്കാരത്തിനെതിരെ നവീന വികസനാശയങ്ങളുമായി മലയാളികളുടെ പിന്തുണ തേടുന്നു. പെന്‍സില്‍വേനിയ സ്റേറ്റ് സെനറ്റിലെ ഡെമോക്രാറ്റിക് മെംബറായ സാബറ്റീന ഡിസ്ട്രിക്ട് 5 നെ ആണ് പ്രതിനിധീകരിക്കുന്നത്. മുമ്പ് 10 വര്‍ഷക്കാലം പെന്‍സില്‍വാനിയ ഹൌസ് റെപ്രസന്റേറ്റീവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ എയ്ലീന്‍. മകള്‍ കരോലീന്‍.

മലയാളി സമൂഹവുമായി കൂടുതല്‍ അടുപ്പം വര്‍ധിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ സ്റേറ്റ് സെനറ്റര്‍ സാബറ്റീന അഭിമുഖം ക്രമീകരിക്കുകയായിരുന്നു.

ഗണ്‍ കണ്‍ട്രോള്‍ ?

ഗണ്‍ കണ്‍ട്രോള്‍ വഴി നമുക്ക് കൂടുതല്‍ നന്മ ഉറപ്പാക്കാന്‍ പറ്റും എന്നാണ് വ്യക്തിപരമായ കാഴ്ച്ചപ്പാട്. വാഹനം മോഷണം പോയാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമമുണ്ട്. എന്നാല്‍ തോക്ക് മോഷണം പോയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നില്ല. ഇത് അപകടകരമായ അവസ്ഥയാണ്. സമൂഹത്തില്‍ നല്ലവരും അത്രയ്ക്കു നല്ലതല്ലാത്തവരും ഉണ്ടാകാം.

ഭീകരരെന്ന സംശയത്തിന്റെ നിഴലില്‍ വരുന്നവര്‍ക്ക് അക്കാരണത്താല്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെടുന്നു. എന്നാലും, അവര്‍ക്ക് തോക്കു പോലുള്ള മാരകായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അവസരം നല്‍കുന്ന പഴുതുകളുള്ള തോക്കു നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. എഫ്ബിഐയുടെ കണക്കു പ്രകാരം ടെറര്‍ വാച്ച് ലിസ്റിലുള്ള 2223 പേര്‍ കൈത്തോക്ക്, സ്പോര്‍ട്ട് റൈഫിള്‍ എന്നിങ്ങനെയുള്ള മാരകായുധങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ചതില്‍, കേവലം 200 പേര്‍ക്കു മാത്രമാണ് 2004 നു ശേഷം, അവരുടെ അപേക്ഷ നിരസിക്കപ്പെട്ടിട്ടുള്ളത്. ഇത്  ഭയാനകമാണ്. 2008ല്‍ അവതരിപ്പിച്ച ഡിനയിംഗ് ഫയര്‍ ആംസ് ആന്‍ഡ് എക്സ്പ്ളോസിവ്സ് ടു ഡെയ്ഞ്ചറസ് ടെററിസ്റ് ആക്റ്റിന് എന്തൊരു കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നേരിടേണ്ടി വന്നത് എന്നത് ദൌര്‍ഭാഗ്യകരമാണ്. ഗണ്‍ലോബിയുടെ മുറുക്കിപ്പിടിത്തം അത്രയ്ക്കു ശക്തമാണ്. പെന്‍സില്‍വാനിയായിലെ 'ലോ മെയ്ക്കേഴ്സ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഈ നിയമങ്ങളിലെ പഴുതുകള്‍ പൌരന്മാരുടെ ജീവരക്ഷക്ക് അനുകൂലമായി മാറ്റണം. ഇക്കാര്യത്തില്‍ ഞാനും മുന്‍ നിരയിലുണ്ടാകും.

ആധുനികവും നന്മനിറഞ്ഞതുമായ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ?

നമ്മുടെ കുട്ടികളാണ് നമ്മുടെ യഥാര്‍ഥ നിക്ഷേപം. അവര്‍ക്ക് കൃത്യവും ആധുനികവും നന്മനിറഞ്ഞതുമായ വിദ്യാഭ്യാസ സൌകര്യങ്ങള്‍ നല്‍കാന്‍ സാധിക്കണം. ഫിലഡല്‍ഫിയയിലെ നമ്പര്‍ വണ്‍ സ്കൂളായ സെന്‍ട്രല്‍ ഹൈസ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കാന്‍ കഴിയണം. ചിലപ്പോള്‍ നികുതി വര്‍ധന വേണ്ടി വരുമോ ഇക്കാര്യത്തിലെന്ന് സന്ദേഹം ജനിപ്പിക്കുന്നുണ്ട്. നികുതി വര്‍ധിപ്പിക്കാതെയുള്ള മാര്‍ഗങ്ങള്‍ ക ണ്ടത്തണം. കൂട്ടായ ചര്‍ച്ച ആവശ്യമാണ്.

അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം ?

ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘ കാലത്തെ സൌഹൃദമുണ്ട്. നമ്മുടെ ജനാധിപത്യ സാംസ്കാരികമൂല്യങ്ങള്‍ക്ക് കരുത്തു പകരാന്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം നമ്മുടെ രാജ്യത്തിന് ഉപകരിക്കും.

ചര്‍ച്ച് പങ്കാളിത്തം ക്രൈം കുറച്ചു ?

ദേവാലയങ്ങളിലെ ആരാധനകളില്‍ പങ്കാളികളാകുന്ന (ചര്‍ച്ചില്‍ പോകുന്ന) സമൂഹം താരതമ്യേന ക്രൈം തീരെ ഇല്ലാത്ത സമൂഹമായി തിളങ്ങാറുണ്െടന്നാണ് അനുഭവം. അമേരിക്കന്‍ മലയാളികള്‍ ഈ വിഭാഗത്തിലുള്ളവരാണ് എന്നത് നമ്മുടെ രാജ്യത്തിന്റെ നന്മക്ക് മുതല്‍ക്കൂട്ടാണ്.

പെന്‍സില്‍വേനിയ ഗവര്‍ണര്‍ വൂള്‍ഫ് ?

ഗവര്‍ണര്‍ വൂള്‍ഫ് പെന്‍സില്‍വേനിയയുടെ പുരോഗതിക്ക് അത്യധ്വാനം ചെയ്യുന്നുണ്ട്. വിഭിന്നാഭിപ്രായങ്ങളും ദര്‍ശനങ്ങളുമുള്ള 50 സെനറ്റര്‍മാരും 203 സ്റേറ്റ് റെപ്രസന്റേറ്റീവുകളുമുള്ള സംവിധാനത്തില്‍ ഗവര്‍ണറുടെ ജോലി കഠിനാധ്വാനം ആവശ്യപ്പെടുന്ന ഒന്നാണ്.

ഡെലവേര്‍ നദിയുടെ സംരക്ഷയിലൂടെ കൂടുതല്‍ ബിസിനസ് ?

ഡെലവേര്‍ നദിയുടെ സംരക്ഷ ഉറപ്പാക്കുന്നവിധത്തിലുള്ള ശാസ്ത്രീയ ആധുനികവത്കരണം ആവശ്യമാണ്. കൂടുതല്‍ ബിസിനസ് ഫിലഡല്‍ഫിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. പെന്‍സില്‍വേനിയയിലെ വാട്ടര്‍ ഫ്രണ്ട് ഡെവലപ്മെന്റ് പദ്ധതിക്കുവേണ്ടി സ്റേറ്റ് സെനറ്റര്‍ എന്ന നിലയില്‍ ഞാന്‍ ശക്തമായി നിലകൊള്ളുന്നു. ഫിലഡല്‍ഫിയ പ്രദേശങ്ങളിലെ സമൃദ്ധമായ നദികളും അരുവികളും നീര്‍ച്ചാലുകളും വന്‍ വികസന സാധ്യതകള്‍ ഉള്ളവയാണ്. 

വാട്ടര്‍ ഫ്രണ്ട് ഡെവലപ്മെന്റിനെക്കുറിച്ച് ?

കുടുംബ സൌഹൃദ റിക്രിയേഷണല്‍ കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക വികസനോന്മുഖ നിക്ഷേപ പദ്ധതികള്‍ക്കും നല്ല വേദിയായി ഫിലഡല്‍ഫിയ പ്രദേശങ്ങളിലെ സമൃദ്ധമായ നദികളും അരുവികളും നീര്‍ച്ചാലുകളും പ്രദാനം ചെയ്യുന്ന സൌകര്യങ്ങളെ വളര്‍ത്തി ഉപയുക്തമാക്കണം. പാരിസ്ഥിതിക സുരക്ഷാ കാര്യങ്ങള്‍ പാലിച്ചു കൊണ്ട് ഏവര്‍ക്കും നേട്ടങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടികള്‍ക്ക് ഈ രംഗം വേദിയാകും. സ്ട്രീറ്റ്സ് ആന്‍ഡ് പബ്ളിക്  ഓഫ് വേ, വാട്ടര്‍ ഫ്രണ്ട് പാര്‍ക്കുകള്‍,പൂന്തോപ്പുകള്‍, ഓപ്പണ്‍ സ്പേസസ്, പബ്ളിക് യൂട്ട്ലിറ്റിസ്, മണ്ണൊലിപ്പ് നിയന്ത്രണം, സ്റോമ് വാട്ടര്‍ മാനേജ്മെന്റ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍, വാട്ടര്‍ ട്രാന്‍സിറ്റ് ലാന്റിംഗ്, ബോട്ട് ഡോക്കിംഗ് എന്നിങ്ങനെ വിവിധ സാധ്യതകള്‍ ഉണ്ട്. ഗതാഗത സൌകര്യങ്ങളെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തണം, പരിഷ്ക്കരിക്കണം.

ഹാരിസ്ബര്‍ഗിന് ഫിലഡല്‍ഫിയയോട് അടുപ്പക്കുറവ് തോന്നാറില്ലേ ?

ഹാരിസ്ബര്‍ഗിന് ഫിലഡല്‍ഫിയയോട് അടുപ്പക്കുറവ് തോന്നാറില്ലേ എന്ന് സംശയിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയ ഹാരിസ്ബര്‍ഗില്‍ നിന്ന് അകലെയാണ് എന്നത് ഒരു കാരണമാകാം. എന്നാല്‍ ഹാരിസ്ബര്‍ഗ് താരതമ്യേന കണ്‍സര്‍വേറ്റീവ് ആയിരിക്കുമ്പോള്‍ ഫിലഡല്‍ഫിയ വളരെ പ്രോഗ്രസീവ് ആണ് എന്നതാണ് വാസ്തവം.

വ്യക്തിപരമായ വിദ്യാഭ്യാസം ?

നോര്‍ത്ത് ഈസ്റ് ഫിലഡല്‍ഫിയ നിവാസിയാണു ഞാന്‍. അച്ഛന്‍ ജഡ്ജ് ഹൈസ്കൂളില്‍ പഠിച്ചു. വെസ്റ് ചെസ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ ബിരുദം. വൈഡ്നര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം.

പ്രവര്‍ത്തന മേഖലകള്‍?

കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്നോളജി കമ്മിറ്റിയുടെ ഡെമോക്രാറ്റിക് ചെയര്‍മാനായി സേവനം. എയ്ജിംഗ് ആന്റ് യൂത്ത് സെനറ്റിലും, ജുഡീഷറി, ലേബര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി എന്നീ കമ്മറ്റികളിലും വെറ്ററന്‍സ് അഫയേഴ്സ് ആന്‍ഡ് പ്രിപയേഡ്നസ് കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്നു. ലെജിസ്ലേറ്റീവ് വിമന്‍സ് ഹെല്‍ത്ത് കോക്കസില്‍ മെംബര്‍. ഡിസ്ട്രിക്ട് അറ്റേണി ലിന്‍ ഏബ്രാഹത്തിന്റെ പ്രവര്‍ത്തനകാലത്ത് അസിസ്റന്റ് ഡിസ്ട്രിക്ട് അറ്റേണിയായിരുന്നു. സ്റേറ്റ് ഹൌസില്‍ 10 വര്‍ഷക്കാലം 174 ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ചു. ഫിലഡല്‍ഫിയ ബാര്‍ അസോസിയേഷന്‍, പെന്‍സില്‍ വേനിയ അസിസ്റന്റ് ഡിസ്ട്രിക്ട് അറ്റേണീസ് അസോസിയേഷന്‍, ഫാദര്‍ ജഡ്ജ് അലൂംനി അസോസിയേഷന്‍, റിസറക്ഷന്‍ ഓഫ് അവര്‍ ലോഡ് പരീഷ്, റോണ്‍ഹേസ്റ് സിവിക് അസോസിയേഷന്‍  എന്നീ സാമൂഹിക വേദികളില്‍ അംഗമായി സേവനം ചെയ്യുന്നു.

പ്രവര്‍ത്തന ലക്ഷ്യങ്ങള്‍?

കുറ്റകൃത്യങ്ങളും സമൂഹത്തിലു ാകാവുന്ന അക്രമണങ്ങളും തടയുക, നഗരത്തിന്റെ പുരോഗതിക്കുള്ള സാമ്പത്തികവും സാംസ്കാരികവും പരിസരസംബന്ധിയുമായ വളര്‍ച്ചക്കുള്ള പ്രവര്‍ത്തങ്ങളില്‍ സദാസജീവമാകുക എന്നീ ദൌത്യങ്ങളിലാണ്് ജനപ്രതിനിധി എന്ന നിലയിലുള്ള ഇപ്പോഴത്തെ ശ്രദ്ധ.

മലയാളികളുടെ പിന്തുണ തേടുമ്പോള്‍ അവര്‍ക്കുള്ള വാഗ്ദാനം ?

തോക്കു സംസ്കാരത്തിനെതിരെ നവീന വികസനാശയങ്ങളുമായി മുന്നേറാനും ഫിലഡല്‍ഫിയയിലെ വികസനവും സുരക്ഷയും മെച്ചപ്പെടുത്താനും നിയമ നിര്‍മാണ സഭയില്‍ നിങ്ങളുടെ സ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന നന്നായി വാദിക്കും. അങ്ങനെ ഫിലഡല്‍ഫിയയുടെയും നോര്‍ത്ത് ഈസ്റ് ഫിലഡല്‍ഫിയയുടെയും വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കും. മലയാളികള്‍ ഉള്‍പ്പെടെ എല്ലാ പൌരന്മാര്‍ക്കും ഇതു പ്രയോജനം ചെയ്യും. മലയാളികളുടെ മിത്രമെന്ന നിലയില്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് എന്റെ ഓഫീസ് നിങ്ങള്‍ക്കായി സജ്ജീകൃതം.

ഉശൃശര ഛളളശരല: 8100 ഇമീൃ അ്ലിൌല, ജവശഹമറലഹുവശമ, ജഅ 19152 ജവീില: 2153426204, എമഃ: 2153426207

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍