ജര്‍മന്‍ യാഥാസ്ഥിതികരും സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നു
Friday, January 29, 2016 10:23 AM IST
ബെര്‍ലിന്‍: ജര്‍മന്‍ പൌരന്‍മാരില്‍ മൂന്നില്‍ രണ്ട് ഭാഗം ആളുകളും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നു. യൂഗോവ് നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്.

ഇപ്പോള്‍ 24 ശതമാനം പേര്‍ മാത്രമാണ് രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ എതിര്‍ക്കുന്നത്. 61 ശതമാനം പേര്‍ അനുകൂലിക്കുന്നു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഡൈ ലിങ്കെ എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെയും ഗ്രീന്‍ പാര്‍ട്ടിയുടെയും അനുയായികള്‍ക്കിടയിലാണ് പിന്തുണ ഏറ്റവും കൂടുതല്‍. എസ്പിഡിക്കാരില്‍ 79 ശതമാനം പേരും ഗ്രീന്‍ പാര്‍ട്ടിയില്‍ 87 ശതമാനം പേരും ഈ അഭിപ്രായം പ്രകടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍